ക്യാപസില്‍ വസന്തം നിറഞ്ഞാടുകയാണ്. ഇടയ്ക്കിടയ്ക്ക് ചുവപ്പ് ജ്വാലകളുമായി ചമതയും. കാടിന്റെ ജ്വാല (flame of forest) എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം Butea monosperma
ചമത കത്തിച്ച് തീപൂട്ടി യാഗം തുടങ്ങി എന്ന് വായിക്കുമ്പോള്‍ ഒരു കെട്ട് പുല്ല് മനസ്സില്‍ കണ്ടിരുന്ന എനിക്ക് ശരിക്കുള്ള ചമത കാട്ടി തന്നത് ഇന്ത്യാ ഹെറിറ്റേജ് മാഷ്.
ആ പോസ്റ്റില്‍ നിന്നാണ് മനസ്സിലായത് ദേവഗുരു പണ്ടേ ചമത എന്നാല്‍ എന്ത് എന്ന് സിദ്ധന്തിച്ച് വച്ചിരുന്നു എന്ന്.
രണ്ട് തരം പൂക്കളാണിവിടെ കണ്ടത് കടുത്ത ഓറഞ്ചും ഇത്തിരി നരച്ച ഓറഞ്ചും; വെള്ള പൂക്കള്‍ ഉള്ള മരം കണ്ടതേയില്ല.