Wednesday, November 24, 2010

മാമ്പഴക്കാലത്തെ വായ്‌‌പ്പുണ്ണ്

“Cinema is the most beautiful fraud in the world.” - Jean-Luc Godard


പെരുന്നാളുകള്ക്ക് കൊടിയേറുമ്പോള്‍ അച്ചപ്പം മുക്കിയും കൊഴലപ്പം ഉരുട്ടിയും വട്ടേപ്പത്തിനു നനച്ചും വീട്ടിലെ പെണ്ണുങ്ങളുടെ കയ്യും മനസ്സും കഴയ്ക്കും. തീറ്റക്കൂട്ടങ്ങള്‍ ഒരുക്കാനല്ലാതെ പെരുന്നാളിനെ കുറിച്ച് ഓര്ക്കാന്‍ പോലും സമയം കിട്ടില്ല. അവസാനം ഞാറാഴ്ച വൈകുന്നേരം പെരുന്നാള്‍ കൊടിയിററങ്ങുന്നതിന്റെ പ്രദക്ഷണത്തിനു കൂടെ നടക്കാനും അച്ചന്റെ പ്രസംഗം കേട്ടിരുന്ന് ഉറങ്ങാനും മാത്രം സമയം കിട്ടും. എന്കിലും ലക്ഷം പടക്കം പൊട്ടിത്തീര്ന്നീട്ടേ പെണ്ണുങ്ങള്‍ അന്ന് വീട് പറ്റൂ.

ശീലം കൊണ്ടായിരിക്കാം മാമ്പഴക്കാലത്ത് എല്ലായ്പ്പൊഴും വായ്പ്പുണ്ണാണ്. സിനിമാ പെരുന്നാളുകള്ക്ക് കൊടിയേറുമ്പോഴും തഥൈവ. എന്നാലും കൊടിയിറക്കത്തിനെന്കിലും എത്തണമെന്ന് ആശയാണ്.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഒരു സിനിമയെ കണ്ടുള്ളൂ - some other stories. ചിലിയുടെ അകാദമി അവര്‍ഡ് എണ്ട്രി The Life of Fish കാണണമെന്നുണ്ടായിരുന്നു. Before sunset പോലെയാണെന്ന് എഴുതി കണ്ടപ്പോള്‍ പോയില്ല.

ഹൈഫയില്‍ വച്ചാണ് നിഴല്‍ക്കുത്ത് കാണുന്നത്. അന്നത്തോടെ അടൂരിനെ ഗൗരവമായി കാണുന്നത് നിര്ത്തി. റിതുപര്ണ്ണ ഘോഷിനെ സീരിയസ്സ് ആയി കാണാന്‍ തുടങ്ങി. ( അന്തര്മഹല്‍ കണ്ടീട്ടില്ലെന്കില്‍ കാണേണ്ട പടമാണ് )

യൂണിവേഴ്സിറ്റി ഫെസ്റ്റിവലുകളില്‍ വച്ചാണ് ജോണിനെ അറിഞ്ഞത്. കുറസോവയുടെ സ്വപ്നം കണ്ടത്. ആണ്‍കുട്ടികളും പെണ്കുട്ടികളും തിങ്ങി നിറഞ്ഞ ഓഡിറ്റോറിയത്തില്‍ ദീപമേത്തയുടെ ഫയര്‍ കണ്ടതും അങ്ങനെ തന്നെ. അപ്പോള്‍ സിനിമ കണ്ടിരുന്ന ആണ്കുട്ടികളേ അല്ലായിരുന്നു ഞാന്‍ അത്രനാളും കണ്ടിരുന്നത്.

ഇനിയും പുറകോട്ട് പോയാല്‍ ¨ലൈന്‍ ബസ്സ് ¨ വെളുത്ത തിരശ്ശീലയില്‍ പ്രദര്ശിപ്പിച്ചിരുന്ന പ്രൈമറി സ്കൂള്‍ ഫെസ്റ്റിവലിന്റെ വിയര്പ്പുമണവും പാട്ട് സീനിനിടയ്ക്ക് നിരവധി ഡ്രസ്സ് മാറി വരുന്നത് കാണുമ്പോള്‍ എങ്ങനെയാണ് ഇവരിത്ര വേഗം ഡ്രസ്സ് മാറി വരുന്നത് എന്ന ചോദ്യവും അതിനുള്ള നിരവധി അനവധി ഉത്തരങ്ങളും.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ബിറ്റ്

അനസൂയ - IFFK ക്കു സിനിമ കാണാന്‍ പോകുന്ന എല്ലാവരുടേയും തലയില്‍ ഇടിത്തീ വീഴണേ കരുണ്‍ ഭഗവാനേ
പ്രിയംവദ - ശിവന്റെ തലയില്‍ പ്രത്യേകിച്ചും.


ലേബല്‍ - ബ്ലോക്ക് നീക്കല്‍
കാമറ - നോക്കിയ 7230 3.2pixs

Tuesday, November 23, 2010

Sunday, November 7, 2010

Saturday, November 6, 2010