Friday, April 20, 2007

ചമത

ക്യാപസില്‍ വസന്തം നിറഞ്ഞാടുകയാണ്. ഇടയ്ക്കിടയ്ക്ക് ചുവപ്പ് ജ്വാലകളുമായി ചമതയും. കാടിന്റെ ജ്വാല (flame of forest) എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം Butea monosperma


ചമത കത്തിച്ച് തീപൂട്ടി യാഗം തുടങ്ങി എന്ന് വായിക്കുമ്പോള്‍ ഒരു കെട്ട് പുല്ല് മനസ്സില്‍ കണ്ടിരുന്ന എനിക്ക് ശരിക്കുള്ള ചമത കാട്ടി തന്നത് ഇന്ത്യാ ഹെറിറ്റേജ് മാഷ്.



ആ പോസ്റ്റില്‍ നിന്നാണ് മനസ്സിലായത് ദേവഗുരു പണ്ടേ ചമത എന്നാല്‍ എന്ത് എന്ന് സിദ്ധന്തിച്ച് വച്ചിരുന്നു എന്ന്.



രണ്ട് തരം പൂക്കളാണിവിടെ കണ്ടത് കടുത്ത ഓറഞ്ചും ഇത്തിരി നരച്ച ഓറഞ്ചും; വെള്ള പൂക്കള്‍ ഉള്ള മരം കണ്ടതേയില്ല.

24 comments:

K.V Manikantan said...

ഡാലീ
ക്യാമറ, ലെന്‍സ്, ആങ്കിള്‍, ഫോട്ടോ പിടിച്ച സമയം ഇവയൊക്കെ ഇല്ലാതെ ഈ പോസ്റ്റ് പൂര്‍ണ്ണമാകും എന്ന് തോന്നുന്നില്ല.

sreeni sreedharan said...

ആഹാ, ആ മൂന്നാമത്തെ ചിത്രം ഗംഭീരന്‍!
നല്ല ലുക്കുണ്ട്.

Pramod.KM said...

ചേച്ചീ..പോട്ടം കൊള്ളാം.
ചമത ഇലകളില്ലാതെ പൂത്തു നില്‍ക്കുന്നതു കാ‍ണാന്‍ നല്ല ഭംഗി.ഇവിടെ വിന്ററിീല്‍ നിന്നും സ്പ്രിങ്ങിലേക്കുള്ള പോക്കില്‍ പൂക്കള്‍ മാത്രമുള്ള മരങ്ങള്‍ കാണുമ്പോള്‍ ചിരി വരും;)

സാജന്‍| SAJAN said...

ചമത പൂക്കള്‍ ഞാന്‍ ആദ്യായിട്ടു കാണുവാ..
നന്ദി.. ഡാലി..

ഉത്സവം : Ulsavam said...

കൊള്ളാം, ഇതാണ്‍ ചമത മംത അല്ലേ :-) തീ പോലത്തെ പൂക്കള്‍. ഞാനും ചമത എന്തോ തരം പുല്ലോ, കുറ്റിച്ചെടിയോ മറ്റോ ആണെന്നാണ്‍ വിചരിച്ചിരുന്നത്!

റീനി said...

ഡാലി, ഞാന്‍ ആദ്യമായാണ്‌ ചമത കാണുന്നത്‌. ഇത്രയും ഭംഗിയുള്ള പൂക്കള്‍ ഉണ്ടാകുമെന്നും അറിയില്ലായിരുന്നു. ഒരു കായകല്‍പ്പ (?) ചികില്‍സക്കുള്ള 'പ്ലാശ്‌' ക്യാമ്പസില്‍ ഉണ്ടല്ലോ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഡാലീ,

വെള്ള പൂക്കളുള്ള പ്ലാശ്‌ വിരളമായെ കാണാറുള്ളു. അതിന്‌ ഔഷധഗുണവും കൂടുതലുണ്ടെന്നു പറയപ്പെടുന്നു. ആകെ ഒരു മരമേ ഞാന്‍ കണ്ടിട്ടുള്ളു അതിന്റെ പൂവിന്റെ പടമാണ്‌ എന്റെ പോസ്റ്റിലുള്ളത്‌

മുസ്തഫ|musthapha said...

ചമത, ഞാനും ആദ്യമായിട്ടു തന്നേയാണ് കാണുന്നത്...

നല്ല പടങ്ങള്‍ ഡാലീ...

നന്ദി :)

മഴത്തുള്ളി said...

നല്ല ഭംഗിയുള്ള ചമത പൂക്കള്‍. ഞാനും ആദ്യമായാണ് ഇത് കാണുന്നത്.

ശാലിനി said...

ചമത ആദ്യമായാണ് കാണുന്നത്, ഞാന്‍ കരുതിയിരുന്നത് എതോ പുല്‍വര്‍ഗ്ഗം ആണെന്നാണ്. നന്ദി, ഈ ഫോട്ടോ ഇട്ടതിന്.

Mr. K# said...

ഇത്രയും പേര്‍ ചമത പുല്ല് ആണെന്നാണല്ലോ കരുതിയിരുന്നത്. ഞാനും അതേ. എന്തായിരുന്നു കാരണം? എനിക്കു സംശയം മാറിയിട്ടില്ല.

ആഷ | Asha said...

ചമതയെ കാണിച്ചു തന്നതിനു നന്ദി ഡാലി.

ഇത് എപ്പോഴോ കണ്ടിട്ടുണ്ടെന്നു തോന്നുന്നു പക്ഷേ പേരു അറിയില്ലായിരുന്നു.

ദേവന്‍ said...

ഡാലി ചമത കത്തിച്ച്‌ ഫോട്ടോയാഗം തുടങ്ങിയോ? പുതിയ ബ്ലോഗും നീണാള്‍ വാഴ്ക!

കുതിരഭായി,
ഒരു കെട്ടു പുല്ലുപോലെ ചമതയുടെ കഷണം എടുത്ത്‌ തീ കൊളുത്തുകയല്ല ചെയ്യുന്നത്‌, വളരെ കട്ടിയുള്ള കമ്പുകള്‍ ആണു ചമതയ്ക്ക്‌ (അതിനു അരണി എന്നു പറയും) രണ്ട്‌ ചമതക്കോലുകള്‍ തമ്മില്‍ ഉരച്ച്‌ ( ഉത്തരാരണി, അധരാരണി) തമ്മില്‍ കടഞ്ഞ്‌ തീപ്പൊരി ഉണ്ടാക്കിയാണ്‌ ഹോമകുണ്ഡങ്ങള്‍ ജ്വലിപ്പിക്കുന്നത്‌. പണ്ടുകാലത്ത്‌ തീപ്പെട്ടിയും ലൈറ്ററും ഇല്ലായിരുന്നതുകൊണ്ട്‌ ചമതക്കോല്‍ ഉപയോഗിച്ചിരുന്നെന്നേയുള്ളു, ഇപ്പോ അതിങ്ങനെ ആചാരമായി തുടരുന്നു. (പാവം പഴയകാല മനുഷ്യര്‍ ചമതക്കോല്‍ കടഞ്ഞ്‌ ഒരു ബീഡി കത്തിക്കാന്‍ എന്തുമാത്രം പാടു പെട്ടിട്ടുണ്ടാവും!)

Unknown said...

പണ്ട് കാലത്ത് ചമതയില്‍ മണ്ണെണ്ണയൊഴിച്ച് തീ കത്തിച്ചിരുന്നു എന്ന് കേട്ടപ്പൊഴും കാണാന്‍ ഇത്ര നല്ല പൂവുള്ള മരമാണെന്ന് കരുതിയില്ല.

കുതിരവട്ടന്‍ | kuthiravattan said...

അരണി ഒരു വൃക്ഷവും ചമത ഒരു പുല്ലുമാണെന്നാണു ഞാന്‍ വിചാരിച്ചിരുന്നത്. ഇപ്പൊ സംശയങ്ങള്‍ മാറി.

ഗുപ്തന്‍ said...

നല്ല ചിത്രങ്ങള്‍ ഡാലി... ആകെ ഒരു കണ്‍ഫ്യൂഷന്‍..അങ്ങ് ഹൈഫയില്‍..കര്‍മ്മലഗിരികളുടെ താഴ്വരയില്‍ ചമതയും പൂക്കുമോ!

ദേവേട്ടാ വിശദീകരണം നന്നായി. അരണികടയുന്നത് ഏതോചിത്രത്തില്‍ കണ്ടിട്ടുണ്ട്. പൈതൃകത്തിലോ വൈശാലിയിലോ മറ്റോ. ആ രണ്ടുകഷണങ്ങളുടെ പേര് പുതുമയായി.

ഡാലീ ഈ word verfication അത്യാവശ്യമുണ്ടോ :-s

Anonymous said...

Daly yude blogs vaayichittund.palappozhum kammantanam ennu thonneettumundu. nalla ezhuth, nalla vivaram.njan ente sreemaanotu ee postukale kurichu vaa thorathe parayunnu. blog vaayichu samayam veruthe kalayunnu, vere nallathenthenkilum vaayichoode ennathinte ente marupadi sthiramaayi Daliude, Devante okke posts nokku ennanu.kumarinte photokalil koodi aalineyum ariyam.palappozhum kaanaanagrahichittulla sthalamaanu Israel.nadakumennu thonnunnilla. ee plasin pookkal enne veendum kothippikunnu. ente veettil oru plas maramund .athu poothu kandittilla.yaagathinu maathramalla maranananthara chadangukalkum chamathakkol venam.
Devi

Siju | സിജു said...

good photos
colourfull

Unknown said...

സങ്കൂ, ക്യാമറ ഏതാനു ചോദിച്ചില്ലല്ലോ സമാധാനം.
പച്ചാളംസ്, തേങ്ക്യൂ,തേങ്ക്യൂ.
പൂ‍ക്കള്‍ മാത്രമുള്ള മരങ്ങള്‍കാണുമ്പോള്‍ എനിക്ക് ഭയങ്കര സന്തോ‍ഷം ആണ് തോന്നുക പ്രമോദേ, നാട്ടില്‍ ഗുല്‍മോഹര്‍ മാത്രമെ അങ്ങനെ പൂത്തുനില്‍ക്കണ കണ്ടീട്ടുള്ളൂ.
സാജന്‍, ആഷ ഈ പൂക്കള്‍ കഴിഞ്ഞ കൊല്ലം കണ്ടപ്പോള്‍ ചമത ആ‍ണെന്നറിയിലായിരുന്നു എനിക്കും.
ഉത്സവം, ശാലിനി സേം പിച്
റീനി, ഈ ക്യാമ്പസില്‍ ഒരു 50 പ്ലാശെങ്കിലും കാണും.
പണിക്കര്‍ മാഷേ കണ്ടതില്‍ സന്തോഷം. അവിടെ വല്ല ചികിത്സയ്ക്കും വേണമെങ്കില്‍ ഞാന്‍ ഇനി ചമത അയച്ചു തരാം :)
അഗ്രൂസ്, മഴത്തുള്ളീ, നന്ദി.
കുതിരവട്ടന്‍, ചമത യാഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നു പറയുമ്മ്പോള്‍ ആദ്യം വരുന്ന കുറേ പുല്ലുകലുടെം ചെടികളുടേം കൂട്ടത്തില്‍ ഇവനേം ഞാന്‍ പുല്ലാക്കി.
ദേവേട്ടൊ, ചമതയുടെ കമ്പുകള്‍ എത്ര ശക്തമായി കടഞ്ഞാലവണാം തീ ഉണ്ടാകുനതു. നേരിട്ടു കണ്ടാല്‍ അത്ര ശക്തിയുള്ള മരം ആണെന്ന് തോന്നുകയേ ഇല്ല.
ദില്ബാ, ഇതിന്റെ പൂങ്കുലയുടെ ഷേപ്പാണ് എനിക്കു കൂടുതല്‍ അതിശയമായത്.
മനു, ഇവിടെ പൂ‍ക്കാലം നല്ല ഭംഗിയാണ്. എന്തുമാത്രം കാട്ടു ചെടികളാണേന്നോ പൂത്തു നില്‍ക്കാ. അപ്പോ ഞാന്‍ നാട്ടിലെ ഓണാക്കാലം ഓര്‍ക്കൂം. എനിക്കു ദേ ഒരു പൂ എന്നും പറഞ്ഞ് തലയുയര്‍ത്തില്‍ നില്‍ക്കുന്ന തുമ്പ, മുക്കുറ്റി ഒക്കെ മനസ്സില്‍ പിന്നേം വിരിയും.
ദേവി, അപ്പോ സ്ഥിരം ബ്ലോഗ്ഗിലുള്ള ആളാണല്ലേ. കമന്റ് വായിച്ചു ഞാന്‍ കുറച്ച് ഉയരം കൂടിയിട്ടുണ്ട്. ഇസ്രായേലിലേയ്ക്ക് ധൈര്യമായി പോന്നോള്ളൂന്നേ,ഞാനില്ലേ ഇവിടെ :) അതിലും ധൈര്യമായി ഒരു ബ്ലോഗ് തുടങ്ങൂ
സിജു, നന്ദീട്ടൊ

Kumar Neelakandan © (Kumar NM) said...

ഞാന്‍ എന്താ ഈ ചമത കാണാത്തേ?

ഫ്ലേം ഓഫ് ദ ഫോറസ്റ്റ്. കാടിന്റെ സുന്ദരമായ തീ. നേരിട്ട് കുറച്ചു തവണ കണ്ടിട്ടുണ്ട് ഈ കാട്ടുതീ.. ബോണക്കാട് നിന്നും അഗസ്ത്യകൂടത്തിന്റെ വഴിയില്‍ അടുത്ത പേരറിയാത്ത മലയില്‍. ശരിക്കുമുള്ള വാക തീ.
കാട്ടില്‍ ഇതിന്റെ പേര്‍ മലവാക എന്നാണ്.

കാട്ടില്‍ ഇതിനു Butea monosperma എന്ന ശാസ്ത്രനാമം ഒന്നും ഇല്ല ഡാലീ (കോ). കാരണം കാടിന്റെ ശാസ്ത്രം മലവാകയുടെ തീ തുപ്പുന്ന കനല്‍ നാവുകള്‍ മാത്രമാണ്.

നന്നായി. ക്യാമറയ്ക്ക് റെസ്റ്റില്ല അല്ലേ?
പാവം ക്യാമറ.

ഡാലി said...
This comment has been removed by the author.
Makayiram Thirunal Marthanda Varma said...

It is wrong, Dali. and I have seen many wrong translations. Please correct yourself.
ചമതയെന്ന --
പ്ലാശിൻ ചമത, അത്തിച്ചമത, വന്ഹിചമത, കൂവള ചമത, കരിങ്ങാലി ചമത, അശ്വത്ഥ ചമത (ആൽമരം) തുടങ്ങി ഏതു വൃക്ഷത്തിന്റെ ശാഖകൾ വിറകായി ഹോമത്തിനുപയോഗിക്കുന്നു എന്നനുസരിച്ച് "ചമത" എന്ന പ്രയോഗം ഭാഷയിൽ ചേരുന്നു.
ശരിയെന്നു സമ്മതിക്കുമെങ്കിൽ തിരുത്തിക്കോളൂ. അല്ലെങ്കിൽ ഒരു തെറ്റു മതി ഈ ബ്ലോഗ് മുഴുവനും ഒരു പ്രഹസനം എന്ന് അറിവുള്ളവർക്ക് തോന്നിക്കാനും, അതുപോലെ അറിവില്ലാത്തവരെ തെറ്റി പഠിപ്പിക്കാനും ...

ഡാലി said...

Makayiram Thirunal Marthanda Varma - ഇതിലെന്താണു തെറ്റ് എന്നു വിശദീകരിച്ചാൽ തിരുത്താമായിരുന്നു.

Unknown said...

ഉത്തരേന്ത്യക്കാർ Gond or Kamarkas ഉപയോഗിച്ച് Laddoo ഉണ്ടാക്കി തണുപ്പ് കാലങ്ങളിൽ കഴിക്കാറുണ്ട്. അതെന്താണെന്നുള്ള അന്വേഷണം ആണ് "ച മത " യെക്കുറിച്ച് കൂടുതൽ അറിയാൻ ഈ Post സഹായിച്ചു. നന്ദി.